Tuesday, September 6, 2011

ആയുര്‍വേദവും ആധുനികവൈദ്യവും

ഇതൊരു പഴയ തര്‍ക്കവിഷയമാണ്...  വീണ്ടും  ഇവിടെ വീണ്ടും ചര്ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു... ഇതൊരു അഭിപ്രായമായി അവിടെ ഇടാന്‍ ശ്രമിച്ചു, പക്ഷേ, പറ്റിയില്ല...


ഇവിടെ ചില പദങ്ങള്‍ ആപേക്ഷികമായി ഉപയോഗിക്കപ്പെടുന്നു - ശുദ്ധം, വൈദഗ്ദ്ധ്യം എന്നിവ ഉദാഹരണം.  ഇവയെ ഈ വിഷയത്തില്‍ നിര്‍വചിച്ചു നോക്കാം:

ശുദ്ധം: ആദ്യ ആയുര്‍വേദ ഗ്രന്ഥത്തില്‍ ഉണ്ടായിരുന്നത്, അല്ലെങ്കില്‍ ആയുര്‍വേദം മാത്രം അറിയുന്ന ഒരാള്‍ കൂട്ടിചേര്‍ത്തത്
വൈദഗ്ദ്ധ്യം: ഇതുവരെ ഉള്ള അറിവിന്റെ വെളിച്ചത്തില്‍ പുതിയൊരു രോഗിയുടെ രോഗനിര്‍ണ്ണയം ചെയ്യാനുള്ള കഴിവ്

ഇതില്‍ പറഞ്ഞ പ്രകാരം ആണ് ശുദ്ധത്തിന്റെ നിര്‍വചനം എങ്കില്‍ അത് ആയുര്‍വേദത്തെ തളര്‍ത്തുക മാത്രമേ ചെയ്യുകയുള്ളൂ.  കാരണം:
1) പുതിയ സാഹചര്യങ്ങളില്‍ വളര്‍ന്ന് വരുന്ന പുതിയ രോഗാവസ്ഥകളെ പഴയ പുസ്തകങ്ങളില്‍ തിരഞ്ഞു ഉള്ളതില്‍ കൊള്ളാവുന്ന ഒരു ചികിത്സ നടത്തേണ്ടി വരും
2) "ആയുര്‍വേദം മാത്രം അറിയാവുന്ന ഒരാള്‍" ഇനി ഉണ്ടാവാന്‍ സാധ്യത കൂറവാണ് - അതുകൊണ്ടു പുതിയ കണ്ടെത്തലുകള്‍ അവസാനിക്കും, പക്ഷേ പഴയ നഷ്ടപ്പെട്ടുകൊണ്ടുമിരിക്കും
3) ഓരോ വിദ്യാര്‍ഥിയും വ്യതസ്ത രീതികളില്‍ മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് കൊണ്ട് ശാസ്ത്രത്തെക്കാള്‍ വൈദ്യനു പ്രധാന്യം ലഭിച്ചു തുടങ്ങും
......

അതുപോലെ ആണ് വൈദഗ്ദ്ധ്യവും.  അറിയാവുന്നിടത്തോളം, ഇന്ന് ആയുര്‍വേദത്തില്‍ ഒരു ചികിത്സാവിവരകൈമാറ്റം നടക്കുന്നില്ല.  ആധുനിക വൈദ്യശാസ്ത്രത്തിലെ ഗവേഷണങ്ങളെപ്പോലെയോ പഠനങ്ങളെപ്പോലെയോ ഒരു ഏകോപിത പ്രവര്‍ത്തനവും ആയുര്‍വേദത്തില്‍ നടക്കുന്നില്ല.  ഇത് മാറാത്തിടത്തോളം ഒരു ചികിത്സകന്‍റെ വൈദഗ്ദ്ധ്യം ആ വ്യക്തിയില്‍ മാത്രമായി ചുരുങ്ങും. 

ആധുനിക വൈദ്യശാസ്ത്രം മറ്റ് ശാസ്ത്ര ശാഖകളില്‍ നിന്നു ഉള്ളിടല്‍ (inputs) സ്വീകരിക്കുന്നത് പോലെ ആയുര്‍വേദത്തിനും ചെയ്യാവുന്നതേയുള്ളൂ. ആയുര്‍വേദപ്രകാരം ഉള്ള ചികില്‍സാനിര്‍ണയത്തിന് ആവശ്യമുള്ള പുതിയ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ആവാം. 

ഓര്‍ക്കുക: ഇന്നത്തെ ആധുനിക ശാസ്ത്ര വൈദ്യന്‍മാര്‍ ഹിപ്പോക്രറ്റ്സിനെക്കാള്‍ എത്രയോ പുരോഗമിച്ചിരിക്കുന്നു, പക്ഷേ ചരകനോളമോ സുശ്രുതനോളമോ പോന്ന എത്ര ആയുര്‍വേദ വൈദ്യന്‍മാര്‍ നമുക്കുണ്ട്?
ആയുര്‍വേദത്തെ ഒരു ആധുനിക ആയുര്‍വേദം ആക്കുക എന്നതാവണം ലക്ഷ്യം.  അത് ചെയ്യാതെ ഏതാനും ഉദാഹരണങ്ങളെ സാമാന്യവത്കരിച്ചു വാദപ്രതിവാദങ്ങള്‍ നടത്തിക്കൊണ്ടിരുന്നാല്‍ അത് വെറും സമയം കൊല്ലല്‍ ആയിപ്പോകും.  ആയുര്‍വേദത്തെ അത് സഹായിക്കുകയില്ല...

(ഞാന്‍ ഉദ്ദേശിച്ച 'ആധുനികത്തിന്റെ' നിര്‍വചനം: കാലികവും, യുക്തിഭദ്രവും, വിവരകൈമാറ്റം നടക്കുന്നതും ആയത്
1) കാലികം: കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിവുള്ളതു
2) യുക്തിഭദ്രം: പുതിയ ഒരു അറിവിന്റെ വെളിച്ചത്തില്‍ പഴയ ഒരു വിശ്വാസം തെറ്റാണെന്നു തെളിഞ്ഞാല്‍ അത് തിരുത്തുവാനുള്ള കഴിവുള്ളതു
3) വിവരകൈമാറ്റം നടക്കുന്നത്: ഇന്ന് നിലവിലുള്ള ഏത് അറിവും ഗുണകരമായി ഉപയോഗിക്കപ്പെടുകയും വ്യക്തികളുടെ അറിവുകള്‍ പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നത്)

12 comments:

  1. സുഹൃത്തെ നിങ്ങള്‍ ആയുര്‍വേദത്തിനെ നന്നാക്കിയെ അടങ്ങു എന്നാണെങ്കില്‍ ആയുര്‍വേദം അറിയാവുന്ന ധാരാളം പേരുണ്ട്‌ അവരുടെ അടൂത്തുനിന്നും പഠിക്കുക അല്ല.

    വേറെ വല്ലതും ആണുദ്ദേശം എങ്കില്‍ വല്ല തിരുമ്മുകേന്ദ്രമൊ വല്ലതും നടത്തൂ.

    ഈ നാട്ടില്‍ എന്തും ഫലിക്കും.

    ReplyDelete
  2. കോട്ടും ധരിച്ചു കഴുത്തേല്‍ കൊഴലും തൂക്കി നടക്കുന്നതാണ്‌ വൈദ്യന്റെ ലക്ഷണം എന്നു ധരിച്ചിരുന്ന ചില അദ്ധ്യാപകര്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. പക്ഷെ
    രോഗം മാറണം എങ്കില്‍ പഴയ വൈദ്യന്മാര്‍ തന്നെ വേണമായിരുന്നു ചികില്‍സിക്കാന്‍ മിടുക്കര്‍ പഴയ വൈദ്യന്മാര്‍ തന്നെ ആയിരുന്നു


    ഇനി നിങ്ങള്‍ വാതം കണ്ടു പിടിക്കുന്ന കുഴലും പിത്തം കണ്ടു പിടിക്കുന്ന എക്സ്രേയും ഒക്കെ ആയി വരൂ

    ഞങ്ങള്‍ കാത്തിരിക്കാം

    ReplyDelete
  3. തര്‍ക്കം എന്തിനെ കുറിച്ചായിരുന്നു എന്ന്‌ ഒന്നു കൂടി ശ്രദ്ധിച്ചു വായിക്കുക

    ആയുര്‍വേദം പഠിപ്പിക്കുന്ന കോളേജില്‍ അതിനു ആദ്യമായി വന്നു ചേരുന്ന വിദ്യാര്‍ത്ഥികള്‍ ആയുര്‍വേദം ആണു പഠിക്കേണ്ടത്‌

    അതില്‍ വൈദഗ്ദ്ധ്യം നേടിക്കഴിഞ്ഞാല്‍ അവര്‍ പിന്നെ ആധുനികമോ പുരാതനമോ ഭവിഷ്യമോ എന്തു വേണമെങ്കിലും പഠിക്കണം. അതില്‍ നിന്നും എന്തെങ്കിലും ഒക്കെ താന്‍ പഠിച്ച ആയുര്‍വേദത്തില്‍ നന്നായി ഉപയോഗിക്കാം എങ്കില്‍ ഉപയോഗിക്കണം അതിനെ ഒന്നും ആരും എതിര്‍ക്കുന്നില്ല
    പക്ഷെ ആയുര്‍വേദം പഠിക്കാനുള്ള സമയത്ത്‌ ആധുനികം പഠിക്കണം എന്നു പറയുന്നതിനെ ആണ്‌ എതിര്‍ക്കുന്നത്‌
    ആയുര്‍വേദരീതിയില്‍ രോഗം കണ്ടു പിടിക്കാന്‍ ആധുനിക ഉപകരണങ്ങളുടെ ആവശ്യം ഇല്ല.

    ഇനി ആധുനിക രീതിയില്‍ രക്ഷമൂത്രാദി പരിശോധനകളും, എക്സ്‌ റെയ്‌ MRI തുടങ്ങിയ പരിശോധനകളും ഒക്കെ ചെയ്യാനും അതു നോക്കി അതിനനുസരിച്ച്‌ ചികില്‍സിക്കാനും അറിവുള്ള വിദഗ്ദ്ധര്‍ വേറെ ഉണ്ട്‌ അത്‌ അവര്‍ ചെയ്തോളും

    ഇനി അവര്‍ക്ക്‌ അതില്‍ നിന്നും വ്യക്തമായി ഒന്നും കാണാന്‍ കഴിയാതിരിക്കുക്യൊ കണ്ടതില്‍ ഫലപ്രദമായ ചികില്‍സ ഇല്ലാതിരിക്കുകയൊ ചെയ്താല്‍ ആയുര്‍വേദപ്രകാരം എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നു റമിക്കാം.
    പക്ഷെ അപ്പോള്‍ ആയുര്‍വേദക്കാരന്‌ ആയുര്‍വേദം അറിയണം. അവന്‍ അതു പഠിക്കേണ്ട നേരം ആധുനികം അഠിക്കാന്‍ പോയാല്‍ അതുണ്ടാവില്ല എന്ന് ആണു ഞാന്‍ പറഞ്ഞത്‌

    അതുകൊണ്ട്‌ യാതൊരു കാരണവശാലും ആയുര്‍വേദ ഡിഗ്രി ക്ലാസില്‍ ആധുനികം പഠിപ്പിക്കാന്‍ പാടില്ല അതാണ്‌ ആയുര്‍വേദത്തിനു നല്ലത്‌.

    ReplyDelete
  4. അഭിപ്രായങ്ങള്‍ക്ക് നന്ദി...
    ആദ്യ 2 അഭിപ്രായങ്ങള്‍ അല്പം വികാരപരമായി തോന്നി... അതുകൊണ്ടു മൂന്നാമത്തെ അഭിപ്രായത്തിനു മാത്രം മറുപടി എഴുതുന്നു...
    “ആയുര്‍വേദം പഠിപ്പിക്കുന്ന കോളേജില്‍ അതിനു ആദ്യമായി വന്നു ചേരുന്ന വിദ്യാര്‍ത്ഥികള്‍ ആയുര്‍വേദം ആണു പഠിക്കേണ്ടത്‌”
    ഇത് വളരെ ശരിയായ ഒരു അഭിപ്രായം തന്നെയാണ്. എനിക്കു അഭിപ്രായ വ്യത്യാസം ഉള്ളത് “ആയുര്‍വേദം എന്നാല്‍ എന്തു?” എന്നതിലാണ്.

    “ശുദ്ധമായ ആയുര്‍വേദം” ആത്യന്തികമായി ആയുര്‍വേദത്തെ തളര്‍ത്തും എന്നേ കരുതാന്‍ ന്യായമുള്ളൂ... കരണങ്ങള്‍ നേരത്തെ പറഞ്ഞതാണല്ലോ...

    ഇന്ന് ആയുര്‍വേദം (ബി‌എ‌എം‌എസ് ) പഠിപ്പിക്കുന്നത് +2 വരെ ആധുനിക രീതില്‍ വിദ്യാഭ്യാസം ലഭിച്ചവര്ക്കാന്. അവര്‍ അവരുടെ ജീവിതത്തില്‍ വിവിധ അസുഖങ്ങളെപ്പറ്റി അനുഭവിച്ചും കണ്ടും കേട്ടും മനസ്സിലാക്കിയിരിക്കും. +2 പഠനത്തിന്റെ ഭാഗമായി ശരീരശാസ്ത്രം (anatomy) ചെറിയതോതിലാണെങ്കിലും പഠിച്ചവരായിരിക്കും. പ്രായോഗിക (practical) പരിചയത്തിനായി തവള, ഷട്പദങ്ങള്‍ എന്നിവയെ തുറന്നിരിക്കും (dissection). അവരുടെ ചിന്താരീതികളെയും യുക്തിബോധത്തെയും മനസ്സിലാകിക്കൊണ്ടുള്ള ഒരു പഠന രീതി ആവശ്യമാണ്.

    ഇതിനെ ആണ് ഞാന്‍ ആധുനിക ആയുര്‍വേദം എന്നു വിളിച്ചത്. അതില്‍ ആധുനികവൈദ്യശാസ്ത്രം അല്ല കലരേണ്ടത് – പക്ഷേ ആധുനിക വിജ്ഞാനം തീര്‍ച്ചയായും ചേര്‍ന്നിരിക്കണം.

    “ആയുര്‍വേദരീതിയില്‍ രോഗം കണ്ടു പിടിക്കാന്‍ ആധുനിക ഉപകരണങ്ങളുടെ ആവശ്യം ഇല്ല.”
    ക്ഷമിക്കണം... എനിക്കു യോജിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു വാദമാണിത്. വാസ്തവത്തില്‍ ആയുര്‍വേദത്തിന്റെ ഇന്നത്തെ സ്ഥിതിക്ക്* പ്രധാന കാരണം ഈ വാദമാണ്. എങ്ങിനെ എന്നു നോക്കാം:
    1) ഒരു ഉപകരണവും ഇല്ലാതെ കണ്ടുപിടിക്കത്തക്കവണ്ണം മൂര്‍ഛിച്ച രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം ആയുര്‍വേദ ചികിത്സ തേടിയെത്താന്‍ തുടങ്ങി
    2) ഉടനടി ചികിത്സ (emergency treatment) ആവശ്യമില്ലാത്തവര്‍ അവസാന ശ്രമമായി ആയുര്‍വേദത്തെ കാണാന്‍ തുടങ്ങി – ആയാല്‍ ആയി എന്ന മട്ട്
    3) ആയുര്‍വേദം ഒരു രണ്ടാം കിട പദ്ധതിയായി കണക്കാക്കപ്പെടാന്‍ തുടങ്ങി (ആത്മാര്‍ത്ഥതയുള്ള ഒരു ന്യൂനപക്ഷത്തെ മറക്കുന്നില്ല)

    കൃത്യമായി ചെറിയതോതിലുള്ള പനി ഉണ്ടോ എന്നറിയാന്‍ പോലും നമുക്ക് ഉപകരണത്തെ ആശ്രയിക്കേണ്ടിവരും എന്നതാണു യാഥാര്‍ഥ്യം.

    “ഇനി ആധുനിക രീതിയില്‍ രക്ഷമൂത്രാദി പരിശോധനകളും, എക്സ്‌ റെയ്‌ MRI തുടങ്ങിയ പരിശോധനകളും ഒക്കെ ചെയ്യാനും അതു നോക്കി അതിനനുസരിച്ച്‌ ചികില്‍സിക്കാനും അറിവുള്ള വിദഗ്ദ്ധര്‍ വേറെ ഉണ്ട്‌ അത്‌ അവര്‍ ചെയ്തോളും”
    വളരെ ശരിയാണ് – പക്ഷേ, അതുപോലെയോ അതോ അതിനുമപ്പുറമോ വളരാന്‍ കഴിവുള്ള ഒരു ശാസ്ത്രശാഖയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ?

    “ഇനി അവര്‍ക്ക്‌ അതില്‍ നിന്നും വ്യക്തമായി ഒന്നും കാണാന്‍ കഴിയാതിരിക്കുക്യൊ കണ്ടതില്‍ ഫലപ്രദമായ ചികില്‍സ ഇല്ലാതിരിക്കുകയൊ ചെയ്താല്‍ ആയുര്‍വേദപ്രകാരം എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നു റമിക്കാം”
    നേരത്തെ (#2 ഇല്‍) പറഞ്ഞതുപോലെ... അല്ലേ?

    “അതുകൊണ്ട്‌ യാതൊരു കാരണവശാലും ആയുര്‍വേദ ഡിഗ്രി ക്ലാസില്‍ ആധുനികം പഠിപ്പിക്കാന്‍ പാടില്ല അതാണ്‌ ആയുര്‍വേദത്തിനു നല്ലത്”
    വീണ്ടും യോജിക്കുന്നു – പക്ഷേ ആധുനികമായി പഠിപ്പിക്കണം എന്നു മാത്രം..

    ഇന്നതെ സ്ഥിതി: 2000 വര്‍ഷങ്ങള്‍ക്ക് മുന്പ് ലോകത്തെ ഏറ്റവും മികച്ചതെന്ന് കരുതാവുന്ന ഒരു വൈദ്യശാഖ ഇന്നും അതേ അവസ്ഥയിലോ അതോ അല്പം പിന്നിലോ ആണ്. മറിച്ച് അന്ന് മതവിശ്വാസവുമായി കൂട്ടുപിണഞ്ഞു കിടന്നിരുന്ന പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ ഇന്നത്തെ അവസ്ഥയോ?

    ReplyDelete
  5. -“അതുകൊണ്ട്‌ യാതൊരു കാരണവശാലും ആയുര്‍വേദ ഡിഗ്രി ക്ലാസില്‍ ആധുനികം പഠിപ്പിക്കാന്‍ പാടില്ല അതാണ്‌ ആയുര്‍വേദത്തിനു നല്ലത്”
    വീണ്ടും യോജിക്കുന്നു – പക്ഷേ ആധുനികമായി പഠിപ്പിക്കണം എന്നു മാത്രം.. ’- വിശദീകരിക്കാമോ????

    ReplyDelete
  6. സുഹൃത്തെ
    സംസ്ക്ലൃതം പഠിക്കാതെ ഇംഗ്ലീഷില്‍ പഠിച്ചിട്ടു വരുന്ന പന്ത്രണ്ടുകാര്‍ ആയുര്‍വേദം പഠിക്കണം എങ്കില്‍ എത്ര ബുദ്ധിമുട്ടായിരിക്കും?

    ദാ ഇതുകൂടി ഒന്നു വായിച്ചിട്ട്‌ കൂടുതല്‍ കമന്റൂ

    http://indiaheritage.blogspot.com/2007/11/blog-post_3244.html

    http://indiaheritage.blogspot.com/2007/12/blog-post.html


    ആദ്യം ആയുര്‍വേദം എന്താണെന്നു പഠിക്കണം
    അതു കഴിഞ്ഞ്‌ പോരെ തവളയുടെ വയറു കീറി വാതം കണ്ടുപിടിക്കുന്നത്‌?

    അല്ലാതെ വള വളാന്നു എഴുതാനാണെങ്കില്‍ താല്‍പര്യം ഇല്ല

    ReplyDelete
  7. "ലോകത്തെ ഏറ്റവും മികച്ചതെന്ന് കരുതാവുന്ന ഒരു വൈദ്യശാഖ ഇന്നും അതേ അവസ്ഥയിലോ അതോ അല്പം പിന്നിലോ ആണ്. "


    പൊട്ടക്കിണറ്റിനുള്ളില്‍ ഇരുന്നു ചിന്തിച്ചാല്‍ ഇങ്ങനിരിക്കും.

    ഈ പോസ്റ്റ്‌ വായിച്ചിരുന്നൊ?

    ഇദ്ദേഹത്തിനോട്‌ ഒന്നു സംസാരിക്കണം എങ്കില്‍ ഫോണില്‍ നേരം നോക്കണമായിരുന്നു. തെരക്കുകൊണ്ടു തന്നെ.

    അദ്ദേഹം ചികില്‍സിച്ചിരുന്ന രോഗികളില്‍ രണ്ടു പേരുടെ ചരിത്രം ദാ ഇവിടെയും ഉണ്ട്‌

    ReplyDelete
  8. "“ശുദ്ധമായ ആയുര്‍വേദം” ആത്യന്തികമായി ആയുര്‍വേദത്തെ തളര്‍ത്തും എന്നേ കരുതാന്‍ ന്യായമുള്ളൂ..."

    ഇതിന്‌ എന്താണു മറുപടി എഴുതേണ്ടത്‌ എന്നറിയില്ല.

    എന്നാല്‍ നമുക്കു അതില്‍ കുറച്ചു മായം കലര്‍ത്താം എന്താ

    ആയുര്‍വേദം ആണൊ വിഷയം?

    എങ്കില്‍ വളരെ സൗമ്യമായി ചോദിച്ചോട്ടെ "നാണമില്ലെ?"

    ReplyDelete
  9. “സംസ്ക്ലൃതം പഠിക്കാതെ ഇംഗ്ലീഷില്‍ പഠിച്ചിട്ടു വരുന്ന പന്ത്രണ്ടുകാര്‍ ആയുര്‍വേദം പഠിക്കണം എങ്കില്‍ എത്ര ബുദ്ധിമുട്ടായിരിക്കും?”
    വളരെ ശരിയായ കാര്യമാണ്... അതിനുള്ള പോംവഴി ആയുര്‍വേദം ഇങ്ഗ്ലീഷില്‍ അല്ലെങ്കില്‍ മാതൃഭാഷയില്‍ പാഠിക്കുക എന്നതല്ലേ? അത് കൂടോതല്‍ നന്നായി മനസ്സിലാക്കാന്‍ മാത്രമല്ല, വിവരകൈമാറ്റം വേഗത്തിലാക്കാനും സഹായിക്കും.


    “ദാ ഇതുകൂടി ഒന്നു വായിച്ചിട്ട്‌ കൂടുതല്‍ കമന്റൂ

    http://indiaheritage.blogspot.com/2007/11/blog-post_3244.html

    http://indiaheritage.blogspot.com/2007/12/blog-post.html”

    ഒരു ശാസ്ത്രത്തിന്റെ സവിശേഷതകളില്‍ കൃത്യത, വ്യക്തത, നിയതത എന്നിവ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഓരോ കാര്യവും ഇപ്പറഞ്ഞ ഗുണങ്ങളോടുകൂടി പറയേണ്ടത് വിവരകൈമാറ്റങ്ങള്‍ക്കും ഉപയോഗത്തിനും അത്യാവശ്യമാണ്. ഞാന്‍ ഉദ്ദേശിച്ച ആധുനീകരണത്തില്‍ ഒരു പ്രധാന പങ്ക് ഇതിനാണ്. സാഹിത്യപാഠം പഠിപ്പിക്കുന്ന രീതിയില്‍ ശാസ്ത്രപഠനം നടത്തിയാല്‍ അത്ര ഗുണകരമായ ഫലങ്ങള്‍ കിട്ടിയെന്നു വരില്ല...


    അറിവ് ശ്ലോകങ്ങളില്‍ എഴുതിയിരുന്ന കാലത്തെ സാഹചര്യങ്ങള്‍ അല്ല ഇന്ന് നിലവിലുള്ളത്. അതുകൊണ്ടു ഗദ്യരൂപത്തില്‍ പാഠഭാഗങ്ങളും അധികവായനപുസ്തകങ്ങളും ഉണ്ടാക്കിയെടുക്കുക എന്നത് ഒരു നല്ല കാര്യമായിരിക്കും. ആധുനികവൈദ്യശാത്രം പതിപ്പിക്കുന്നതു ഇംഗ്ലിഷ് അദ്ധ്യാപകരല്ലാത്തതുപോലെ ആയുര്‍വേദം പഠിപ്പിക്കാന്‍ സംസ്കൃതപണ്ഡിതരല്ല വേണ്ടത്.


    “പൊട്ടക്കിണറ്റിനുള്ളില്‍ ഇരുന്നു ചിന്തിച്ചാല്‍ ഇങ്ങനിരിക്കും.”
    ചരകന്റെ കാലഘട്ടത്തില്‍ ആയുര്‍വേദകാരന്‍മാര്‍ ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു (ഉദാ: തിമിരം) എന്നാല്‍ ഇന്നോ? പണ്ടുണ്ടായിരുന്നതും ഇന്നില്ലാത്തതുമായ കഴിവുകളുടെ ലിസ്റ്റ് നീണ്ടതാണ്.
    കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയുര്‍വേദത്തില്‍ ഉണ്ടായിട്ടുള്ള ഒരു 10 പ്രധാന മുന്നേറ്റങ്ങളെക്കുറിച്ച് പറയാമോ?

    “അദ്ദേഹം ചികില്‍സിച്ചിരുന്ന രോഗികളില്‍ രണ്ടു പേരുടെ ചരിത്രം ദാ ഇവിടെയും ഉണ്ട്‌”
    ആയുര്‍വേദത്തെക്കുറിച്ച് ഒരു മോശമായ ധാരണകളും എനിക്കില്ല; മറിച്ചു അഭിമാനമുണ്ടുതാനും. പക്ഷേ, ഞാന്‍ നേരത്തെ എഴുതിയത് പോലെ, ഉദാഹരങ്ങളില്‍പ്പെട്ടു വിഷയത്തില്‍ നിന്നും വ്യതിചലിച്ചു പോകാതിരിക്കാന്‍ ആഗ്രഹിക്കുന്നു.


    “ഇതിന്‌ എന്താണു മറുപടി എഴുതേണ്ടത്‌ എന്നറിയില്ല.”
    സാരമില്ല... ഞാന്‍ തന്നെ പറയാം: ഒരു ശ്ലോകമുണ്ടല്ലോ... അറിവ് നേടുന്നതിനെപ്പറ്റി... കാല്‍ഭാഗം മാത്രമേ അദ്ധ്യാപകനില്‍ നിന്നു പ്രതീക്ഷിക്കേണ്ടു... ബാക്കി സ്വയം നേടേണ്ടതാണ് (പല വഴികളിലൂടെ). സുഹൃത്തു എന്നതിനെ ‘കൂട്ടായ്മ’ എന്ന അര്ഥത്തില് എടുത്താല്‍, ഗവേഷണവും വിവരകൈമാറ്റവും ആണ് വിവരശോഷണത്തിനുള്ള ഫലപ്രദമായ പ്രതിവിധി എന്നു കാണാം. നേരത്തെ നിര്‍വചിച്ചത് പ്രകാരമുള്ള ‘ശുദ്ധി’ ഈ രണ്ടു പ്രതിവിധികളെയും തടസ്സപ്പെടുത്തും. ആത്യന്തികമായി അത് വിവരശോഷണത്തില്‍ എത്തിച്ചേരുകയും ചെയ്യും.

    @ജിഷ്ണു...
    താങ്കളുടെ ചോദ്യത്തിനുള്ള മറുപടി എത്രയും വേഗം എഴുതാന്‍ നോക്കാം...

    ReplyDelete
  10. "അതിനുള്ള പോംവഴി ആയുര്‍വേദം ഇങ്ഗ്ലീഷില്‍ അല്ലെങ്കില്‍ മാതൃഭാഷയില്‍ പാഠിക്കുക എന്നതല്ലേ?"
    ഇതായിരുന്നോ പ്രശ്നം?

    അയുര്‍വേദം അറിയാവുന്നവര്‍ അത്‌ മാതൃഭാഷയില്‍ പഠിപ്പിച്ചോട്ടെ അതിനെ ആര്‌ എതിര്‍ക്കുന്നു.

    പക്ഷെ പഠിപ്പിക്കുന്നവര്‍ക്ക്‌ "ആയുര്‍വേദം" അറിയണം അത്രയെ ഉള്ളു.

    ReplyDelete
  11. നിങ്ങള്‍ ഞാന്‍ തന്ന ലിങ്കുകളിലെ വിഷയത്തെ ഒഴുക്കന്‍ മട്ടില്‍ വിടുന്നതു മനസിലായി. രാഷ്ട്രീയക്കാരുടര്‍ അടവാണ്‌ അല്ലെ?

    പിന്നെ ചരകന്‍ അല്ല സുശ്രുതന്‍ ആണ്‌ തിമിര ശസ്ത്രക്രിയ പറയുന്നത്‌.

    നിങ്ങള്‍ ആയുര്‍വേദം പഠിക്കാതെ അതിനു വേണ്ടി ഉപകരണം വില്‍ക്കുന്ന ആള്‍ ആണെങ്കില്‍ തുടര്‍ന്നോളൂ
    നിങ്ങളുടെ വയറ്റു പിഴപ്പ്‌ പ്രധാനം അല്ലെ?

    പക്ഷെ അതിനിടയില്‍ ആയുര്‍വേദത്തിനെ നന്നാക്കുകയാണ്‌ എന്നു പറയണ്ടാ കേട്ടൊ

    ശുദ്ധ ആയുര്‍വേദം ശുദ്ധമായി തന്നെ പൂര്‍ണ്ണമാണ്‌ അത്‌ അറിയാവുന്ന ആണുങ്ങള്‍ ഉണ്ട്‌ ചികില്‍സിക്കുന്നും ഉണ്ട്‌ അതു വേണ്ട രോഗികള്‍ അവരുടെ അടൂത്തെത്തുന്നും ഉണ്ട്‌.

    പിന്നെ എല്ലാം കൂടി ഉരുട്ടി വിഴുങ്ങണം എന്നു വിചാരിക്കുന്ന ബിസിനെസ്സ്‌ കാര്‍ക്ക്‌ അതു നടക്കുന്നില്ലെങ്കില്‍ അതിന്‍ ഇതല്ല വഴി. പക്ഷെ അവരും ആവശ്യം പോലെ കാശുണ്ടാക്കുന്നുണ്ട്‌ . കാണുന്നില്ലെ മാര്‍കറ്റിലെ വിദ്യകള്‍
    Pl remove this word verification nuisance

    ReplyDelete
  12. This comment has been removed by the author.

    ReplyDelete